യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ ജനുവരി 25 മുതല്‍ തുടക്കമാകും


യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ജനുവരി 25 മുതല്‍ തുടക്കമാകുമെന്ന് കണ്‍വീനര്‍ എംഎം ഹസന്‍. ആദ്യദിനം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായിട്ടാണ് കൂടിക്കാഴ്ച. 29 ന് മുസ്ലീം ലീഗ്, 30 ന് ആര്‍എസ് പി, കേരള കോണ്‍ഗ്രസ് ജേക്കബ്, 31 ന് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി, ജെഎസ്എസ്, ഫെബ്രുവരി ഒന്നിന് സിഎംപി,ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.

നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ സഭാനടപടികള്‍ കഴിഞ്ഞയുടനെ നിശ്ചയിച്ച ദിവസങ്ങളില്‍ ഘടകകക്ഷി നേതാക്കളുമായുള്ള ചര്‍ച്ചകള്‍ കന്റോമെന്റ് ഹൗസില്‍ നടക്കും.

article-image

asadsadsasas

You might also like

Most Viewed