ബഹ്റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറെയും നിയമിച്ചു

ബഹ്റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഡെപ്യൂട്ടി രാജാവ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പുറപ്പെടുവിച്ചു. ടൂറിസം മന്ത്രിയുടെ നിർദ്ദേശത്തെ അടിസ്ഥാനമാക്കി, മന്ത്രിസഭയുടെ അംഗീകാരത്തെത്തുടർന്നാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഇത് പ്രകാരം സാറാ അഹമ്മദ് ബുഹിജിയെയാണ് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ പുതിയ സി ഇ ഒ ആയി നിയമിക്കുക. ബി.ടി.ഇ.എ−യിലെ റിസോഴ്‌സ് ആന്റ് പ്രോജക്ടുകളുടെ ഡെപ്യൂട്ടി സിഇഒ ആയി ഡാന ഒസാമ യൂസിഫ് അൽ സാദിനെ നിയമിക്കും.
sdfdsfdsf