ഇഡി സ്വത്തു കണ്ടുകെട്ടിയ സംഭവം: സാന്റിയാഗോ മാര്‍ട്ടിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി


സ്വത്ത് കണ്ടുകെട്ടിയതിനെതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. സ്വത്തു കണ്ടുകെട്ടിയ ഇഡി നടപടി ചോദ്യം ചെയ്താണ് സാന്റിയാഗോ മാര്‍ട്ടിന്‍ ഹൈക്കോടതിയെ സമീപിച്ചത്. സിക്കിം- മണിപ്പൂര്‍ ലോട്ടറി ഉള്‍പ്പെടെ വിവിധി ലോട്ടറി നറുക്കെടുപ്പുകളുടെ ഫലം നല്‍കാതെയും, വിറ്റ ലോട്ടറികളുടെ കണക്കു നല്‍കാതെയും വലിയ തോതില്‍ കള്ളപ്പണ ഇടപാട് നടന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി നടപടി.

വിവിധ ഘട്ടങ്ങളിലായി സാന്റിയാഗോ മാര്‍ട്ടിന്റെ ഏതാണ്ട് 900 കോടിയുടെ സ്വത്തുവകകളാണ് ഇഡി കൊച്ചി യൂണിറ്റ് മരവിപ്പിച്ചത്. ഇഡി നടപടിക്കെതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് സാന്റിയാഗോ മാര്‍ട്ടില്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.

article-image

adsdasadsadsads

You might also like

Most Viewed