നിയമസഭാ കൈയാങ്കളി കേസിൽ 2 കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാരെ പ്രതിചേര്‍ക്കും; ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ രണ്ട് കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാരെ പ്രതിചേര്‍ക്കും. എം.എ വാഹിദ്, ശിവദാസന്‍ നായര്‍ എന്നിവരെക്കൂടി പ്രതിചേര്‍ത്തുകൊണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. വനിതാ എംഎല്‍എയെ തടഞ്ഞുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തുക. മന്ത്രി വി.ശിവന്‍കുട്ടിയും ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനുമടക്കം ആറ് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരേയാണ് നിലവില്‍ കേസെടുത്തിട്ടുള്ളത്. ഇതുവരെ ഇടത് നേതാക്കള്‍ മാത്രം പ്രതികളായുണ്ടായിരുന്ന കേസിലാണ് കോണ്‍ഗ്രസ് നേതാക്കളെക്കൂടി പ്രതി ചേര്‍ക്കുന്നത്.
കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കെയാണ് തുടരന്വഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്. അന്നത്തെ ഭരണപക്ഷ എംഎല്‍എമാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടും അവരെ പ്രതിചേര്‍ത്തില്ലെന്ന ഇടത് വനിതാ എംഎല്‍എമാരുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണത്തിന് അനുമതി തേടിയത്.
ASDADSDSAADS