ബഹ്റൈന് പുറത്തുള്ളവർക്കും ഇനി വർക്ക്പെർമിറ്റ് ഓൺലൈനിലൂടെ പുതുക്കാം


മനാമ

ബഹ്‌റൈന് പുറത്തുള്ള പ്രവാസികൾക്ക് ഇനി മുതൽ താമസവും വർക്ക് പെർമിറ്റും ഓൺലൈനായി പുതുക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷനാലിറ്റി, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ് അണ്ടർ സെക്രട്ടറി ശൈഖ് ഹിശാം ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ അറിയിച്ചു. നിലവിൽ റസിഡൻസി, വർക്ക് പെർമിറ്റുകൾ പുതുക്കണമെങ്കിൽ വിദേശത്തുള്ള പ്രവാസി ബഹ്റൈനിൽ തിരിച്ചെത്തണമായിരുന്നു. ഇതിനാണ് ഇനി മാറ്റമുണ്ടാകുന്നത്. ലേബർ മാർക്കറ്റ് റെഗുലർ അതോറിറ്റിയുടെ ഏകോപനത്തോടെയാണ് വാണിജ്യ, സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾ, രജിസ്റ്റർ ചെയ്ത തൊഴിലാളികൾ, വീട്ടുജോലിക്കാർ എന്നിവർക്ക് ഈ സേവനം നൽകുന്നത്.

റസിഡൻസി പെർമിറ്റ് പുതുക്കാൻ ബഹ്‌റൈൻ നാഷനൽ പോർട്ടൽ വഴി സേവനം ലഭിക്കും. വർക്ക് പെർമിറ്റ് എക്സ്പാട്രിയേറ്റ് മാനേജ്മെന്റ് സിസ്റ്റം വഴിയോ എൽ.എം.ആർ.എ ചാനലുകൾ വഴിയോ പുതുക്കാവുന്നതാണ്. ബഹ്‌റൈനിന് പുറത്തുള്ള ജീവനക്കാരുടെ വർക്ക് പെർമിറ്റുകൾ ഓൺലൈനിൽ, പുതുക്കാൻ ഈ സേവനം വഴി തൊഴിലുടമകൾക്ക് സാധിക്കും. അതേസമയം പെർമിറ്റുകളുടെ കാലാവധി തീരുന്നതിന് മുമ്പ് പുതുക്കേണ്ടതുണ്ട്. എക്സ്പാട്രിയേറ്റ് മാനേജ്‌മെന്റ് സിസ്റ്റം മുഖേന തൊഴിലുടമക്ക് തൊഴിൽ പെർമിറ്റിന്റെ കാലാവധി തിരഞ്ഞെടുത്ത് വർക്ക് പെർമിറ്റ് പുതുക്കാം. എൽ.എം.ആർ.എ അംഗീകാരമുള്ള ബാങ്കുകൾ വഴി ഇതിനായുള്ള ഫീസ് അടക്കാനും കഴിയും.

article-image

a

You might also like

  • Straight Forward

Most Viewed