പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ മനാമയിലെ അൽ റാബി മെഡിക്കൽ സെന്ററിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 14 ന് വെള്ളിയാഴ്ച്ച രാവിലെ എട്ട് മണി മുതൽ 12 മണി വരെ നടക്കുന്ന ക്യാമ്പിൽ ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ബ്ലഡ് ഷുഗർ, ബ്ലഡ് പ്രെഷർ, ΒΜΙ, പൾസ് റേറ്റ് തുടങ്ങിയ ടെസ്റ്റുകളും, ഡോക്റ്റർ കൺസൽറ്റെഷനും ലഭ്യമായിരിക്കും.
പങ്കെടുക്കുന്നവർക്ക് ഡിസ്‌കൗണ്ട് കാർഡും ലഭ്യമാകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ക്യാമ്പ് കോ ഓർഡിനേറ്റർ ജയേഷ് കുറുപ്പുമായി 39889317 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
tertrd