കൊടുംചൂടിൽ ആശ്വാസമായി വേനൽമഴയെത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂടിന് ആശ്വാസമേകി മഴയെത്തുന്നു. തെക്കൻ-മധ്യ കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നും വെള്ളിയാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും ഫലമായാണ് മഴ ലഭിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനാമിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിൽ മഴ ലഭിച്ചേക്കും. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ മഴ മുന്നറിയിപ്പിനെത്തുടർന്ന് ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
asadss


