ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിക്കെതിരെ തെളിവില്ലെന്ന് കോടതി; എസ്‌ഐടിക്ക് തിരിച്ചടി


ഷീബ വിജയൻ
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവ് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) വലിയ തിരിച്ചടിയായി. കേസിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതിലോ ശില്പങ്ങളിൽ സ്വർണ്ണം പൂശുന്നതിലോ തന്ത്രിക്ക് ഔദ്യോഗികമായ ഉത്തരവാദിത്തമില്ലെന്നും, ഇത്തരം കാര്യങ്ങൾ പൂജാവിധിയുടെ ഭാഗമല്ലെന്നും ഉത്തരവിൽ പറയുന്നു.

ശ്രീകോവിലിന് പുറത്തുള്ള വസ്തുക്കളുടെ കാര്യത്തിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. മഹസറുകളിൽ തന്ത്രി ഒപ്പിട്ടിട്ടില്ല എന്നതും കോടതി ചൂണ്ടിക്കാട്ടി. കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ബുധനാഴ്ചയാണ് അദ്ദേഹം ജയിൽ മോചിതനായത്.

article-image

adsdsaadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed