ബോഡി ബിൽഡർമാരെ പൊലീസിലെടുക്കാൻ 'അതിവേഗ' നീക്കം; പരാജയപ്പെട്ടവർക്ക് വീണ്ടും പരീക്ഷ
ഷീബ വിജയൻ
തിരുവനന്തപുരം: കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ട ശരീര സൗന്ദര്യമത്സര താരങ്ങളെ (Body Builders) പൊലീസിലെടുക്കാൻ വഴിവിട്ട നീക്കം നടക്കുന്നതായി ആരോപണം. കണ്ണൂർ സ്വദേശികളായ ചിത്തരേഷ്, ഷിനു എന്നിവർക്കായി പുനഃപരീക്ഷ നടത്താൻ സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖർ ഉത്തരവിറക്കി. സ്പോർട്സ് ക്വാട്ട നിയമനങ്ങളിൽ സാധാരണയായി ശരീര സൗന്ദര്യമത്സര വിജയികളെ പരിഗണിക്കാറില്ലെന്നിരിക്കെയാണ് ഈ പ്രത്യേക നടപടി.
നേരത്തെ നടന്ന കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ട ഷിനുവിനും ചിത്തരേഷിനും ഒരു അവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ഡിജിപിയുടെ നടപടി. മുൻ പൊലീസ് മേധാവി ഈ നിയമന നീക്കത്തെ ശക്തമായി എതിർത്തിരുന്നുവെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇത് മറികടക്കുകയായിരുന്നു എന്നാണ് സൂചന. കണ്ണൂരിലെ പ്രമുഖ സിപിഎം നേതാക്കളുമായുള്ള ഇവരുടെ അടുത്ത ബന്ധമാണ് ഈ 'പ്രത്യേക പരിഗണന'യ്ക്ക് പിന്നിലെന്ന് വിമർശനം ഉയരുന്നുണ്ട്.
asassaas


