സിപിഎം സൈബർ ടീമിൽ പൊട്ടിത്തെറി; നികേഷിനെതിരെ മുതിർന്ന മാധ്യമപ്രവർത്തകർ രംഗത്ത്


ഷീബ വിജയൻ
തിരുവനന്തപുരം: സിപിഎമ്മിന്റെ സൈബർ സംഘത്തിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. എം.വി. നികേഷ് കുമാറിന്റെ ഏകപക്ഷീയമായ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് മുതിർന്ന മൂന്ന് മാധ്യമപ്രവർത്തകർ ടീം വിട്ടു. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി. സുധാകരൻ, കെ. മോഹൻദാസ്, ഇ.എസ്. സുഭാഷ് എന്നിവരാണ് ചുമതലകൾ ഒഴിഞ്ഞത്. സൈബർ ഇടങ്ങളിലെ ഇടപെടലുകൾ ഫലപ്രദമാകാത്തതിൽ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്.

പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ പിന്തുണയോടെയാണ് നികേഷ് കുമാർ എകെജി സെന്ററിലെ സൈബർ വിഭാഗം കൈകാര്യം ചെയ്യുന്നത്. എന്നാൽ, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മുതൽ മേഖല ജാഥകൾ വരെ നീളുന്ന പ്രചാരണ പ്രവർത്തനങ്ങൾ സൈബറിടങ്ങളിൽ പരാജയപ്പെട്ടുവെന്ന് പാർട്ടിയിൽ തന്നെ വിമർശനമുണ്ട്. മാധ്യമപ്രവർത്തനത്തിൽ നിന്ന് വിട്ടുമാറി പാർട്ടി ചുമതലയേറ്റെടുത്ത നികേഷിന്റെ ശൈലിയോട് യോജിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും.

article-image

cdssadadsdsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed