സിപിഎമ്മുമായി തെറ്റി പി.കെ. ശശി; കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചു


ഷീബ വിജയൻ
തിരുവനന്തപുരം: സിപിഎം നേതാവ് പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചു. പാർട്ടി നേതൃത്വവുമായി ഏറെ നാളായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിലാണ് നീക്കം. ശശി യുഡിഎഫിൽ ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ഈ രാജി എന്നതും ശ്രദ്ധേയമാണ്. ശശിയെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന നേതൃത്വം സംരക്ഷിക്കുകയായിരുന്നു.

സഹകരണ സ്ഥാപനങ്ങളിലെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ക്രമക്കേടുകളെത്തുടർന്ന് ശശിയെ പാർട്ടി ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിനുശേഷം നേതൃത്വത്തോട് കടുത്ത അതൃപ്തിയിലായിരുന്ന അദ്ദേഹം പാർട്ടി ജാഥകളിൽ നിന്നും വിട്ടുനിന്നിരുന്നു. ആരോഗ്യപ്രശ്നങ്ങളാണ് കാരണമെന്ന് വിശദീകരിച്ചിരുന്നെങ്കിലും പാർട്ടി നടപടിയിലുള്ള പ്രതിഷേധമാണ് രാജിക്കും അകലത്തിനും പിന്നിലെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.

article-image

dedsdsaad

You might also like

  • Lulu Exchange
  • Straight Forward

Most Viewed