ഷെയ്ഖ് ഹുസൈൻ മദനി ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു


ഐ.സി.എഫ് ബഹ്‌റൈൻ നാഷനൽ കമ്മിറ്റിക്ക് കീഴിൽ ഷെയ്ഖ് ഹുസൈൻ മദനി ഉസ്താദ് അഞ്ചാമത് അനുസ്മരണം സംഘടിപ്പിച്ചു. ഐ.സി.എഫിന്റെ പിറവി മുതൽ സംഘടനയുടെ അധ്യക്ഷപദവി വഹിച്ച  ഷെയ്ഖ് ഉസ്സൈൻ മദനി ഉസ്താദിന് അറബികളുൾപ്പെടെ നിരവധി ശിഷ്യമാരുണ്ടായിരുന്നുവെന്ന്  ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി അനുസ്മരിച്ചു. ഐ.സി.എഫ് ഉപാധ്യക്ഷൻ അബൂബക്കർ ലത്തീഫി അദ്ധ്യക്ഷ പ്രഭാഷണം നടത്തി.

അസ്ഹർ തങ്ങൾ പ്രാർഥന നിർവഹിച്ചു. മുഹ്‌സിൻ ഇബ്നു ഹുസൈൻ മദനി, ഉസ്മാൻ സഖാഫി, ഹകീം സഖാഫി കിനാലൂർ, പി.എം. സുലൈമാൻ ഹാജി എന്നിവർ ശൈഖ് മദനി ഉസ്താദിനെ അനുസ്മരിച്ചു സംസാരിച്ചു. ഐ.സി.എഫ് ദഅവ സെക്രട്ടറി അബ്ദുസ്സമദ് കാക്കടവ് സ്വാഗതവും ഷംസു പൂകയിൽ നന്ദിയും പറഞ്ഞു. 

article-image

ിപി

You might also like

Most Viewed