ഇനി മത്സരരംഗത്തേക്കില്ല; നിലപാട് വ്യക്തമാക്കി കെ. ബാബു എംഎൽഎ


ഷീബ വിജയൻ
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. ബാബു എംഎൽഎ പ്രഖ്യാപിച്ചു. ഡിസിസി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ തീരുമാനം അറിയിച്ചത്. താൻ മത്സരിക്കുന്നില്ലെങ്കിലും തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്നും മികച്ച സ്ഥാനാർത്ഥിയെ പാർട്ടി നേതൃത്വം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. പിൻഗാമിയായി ആരെയും നിർദ്ദേശിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ തന്നെ ഇത്തരത്തിൽ പ്രചാരണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത്.

qwQWAqwqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed