പ്ലസ്‌വണ്‍ ഏകജാലക പ്രവേശനം: അപേക്ഷ ഇന്നുമുതല്‍ സമര്‍പ്പിക്കാം


സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ്‌വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ വെള്ളിയാഴ്ച മുതല്‍ സമര്‍പ്പിക്കാം. വൈകുന്നേരം നാല് മുതലാണ് അപേക്ഷ സമര്‍പ്പിക്കാനാകുന്നത്. ഈ മാസം ഒമ്പതാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. 13ന് ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും.19ന് ആദ്യ അലോട്ട്‌മെന്‍റ് നടക്കും. പ്രധാന അലോട്ട്‌മെന്‍റ് ജൂലൈ ഒന്നിന് അവസാനിപ്പിക്കും. അഞ്ചിന് ക്ലാസ് ആരംഭിക്കും. എസ്എസ്എല്‍സി/ പത്താം ക്ലാസ് തുല്യതാപരീക്ഷയില്‍ ഉപരിപഠന യോഗ്യത നേടിയവരെയും ഐസിഎസ്‌സി, സിബിഎസ്ഇ സിലബസില്‍ പഠിച്ചവരെയും മുഖ്യഅലോട്ട്മെന്‍റില്‍ പരിഗണിക്കും. ഒരാള്‍ക്ക് ഒന്നിലധികം ജില്ലകളില്‍ അപേക്ഷ നല്‍കാം. ഇതിനായി ഒരോ ജില്ലകളിലും വ്യത്യസ്ത അപേക്ഷ സമര്‍പ്പിക്കണം.


www.admission.dge.kerala.gov.in ൽ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് Apply Online ലിങ്കിലൂടെ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാനാകും. അപേക്ഷ നല്‍കാന്‍ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ കംപ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. എയ്ഡഡ് ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) സ്‌കൂളുകളിലെ മാനേജ്‌മെന്‍റ് ക്വോട്ട(20 ശതമാനം ) പ്രവേശനം അതത് മാനേജ്‌മെന്‍റുകളാണ് നടത്തുന്നത്. ഇതിനായി സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നല്‍കണം. സംസ്ഥാനത്തെ സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളിലെ പ്ലസ് വണ്‍ സീറ്റുകള്‍ കഴിഞ്ഞ വര്‍ഷത്തിന് സമാന രീതിയില്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

article-image

dfsdfsdfs

You might also like

Most Viewed