ബെൽഗരോദിൽ വീണ്ടും ആക്രമണം; 30 യുക്രെയ്ൻകാരെ വധിച്ചെന്നു റഷ്യൻ പ്രതിരോധമന്ത്രാലയം


അതിർത്തിപ്രദേശമായ ബെൽഗരോദിൽ ആക്രമണം നടത്തിയ യുക്രെയ്ൻ പോരാളികളെ തുരത്തിയതായി റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. മൂന്ന് ആക്രമണങ്ങളാണുണ്ടായത്. 30 യുക്രെയ്ൻ പോരാളികളെ വധിച്ചു. നാലു കവചിത വാഹനങ്ങൾ നശിപ്പിച്ചുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ എട്ടു പേർക്കു പരിക്കേറ്റതായി ബെൽഗരോദ് ഗവർണർ വയാച്ചസ്ലാവ് ഗ്ലാഡ്കോവ് അറിയിച്ചിരുന്നു. റോക്കറ്റാക്രമണം നേരിട്ട ഷെബിക്കിനോ പട്ടണത്തിൽ അഗ്നിബാധയുണ്ടായി.
അതിർത്തിയിലെ സംഭവവികാസങ്ങൾ അപ്പപ്പോൾ പ്രസിഡന്‍റ് പുടിനെ അറിയിക്കുന്നുണ്ടെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മോസ്കോയിൽ പറഞ്ഞു.
യുക്രെയ്നിലെ ഖാർക്കീവിനോടു ചേർന്ന ബെൽഗരോദിൽ ആക്രമണങ്ങൾ പതിവായിരിക്കുകയാണ്. യുക്രെയ്ൻ തീവ്രവാദികളാണ് ഇതിനു പിന്നിലെന്നു റഷ്യ ആരോപിക്കുന്നു. എന്നാൽ പുടിനെ എതിർക്കുന്ന റഷ്യൻ വിമതരാണിവരെന്നാണു യുക്രെയ്ന്‍റെ വാദം.

article-image

asdadsdsa

You might also like

Most Viewed