ഹോട്ടലുടമയുടെ കൊലപാതകം; മൃതദേഹം ഉപേക്ഷിച്ച ട്രോളി ബാഗുകൾ കണ്ടെത്തി


തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണ്ങ്ങളാക്കി അട്ടപ്പടിയിലെ കൊക്കയിലേക്ക് തള്ളിയ സംഭവത്തിൽ മൃതദേഹം ഉപേക്ഷിച്ച രണ്ട് ട്രോളി ബാഗുകൾ കണ്ടെത്തി. ബാഗ് കണ്ടെത്തിയത് അട്ടപ്പാടിയിലെ ഒൻപതാം വളവിലെ ചോലയിൽ നിന്ന്. തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ധിഖിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൊലപാതകം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായത്. സിദ്ധിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായ പാലക്കാട് സ്വദേശി ഷിബിലി (22) യും ഇയാളുടെ പെൺസുഹൃത്ത് ഫർഹാന (18) യുമാണ് സംഭവത്തിൽ പിടിയിലായിരിക്കുന്നത്.

ഈ മാസം 18 നാണ് സിദ്ധിഖ് തിരൂരിലെ വീട്ടിൽ നിന്നും കോഴിക്കോട്ടെ ഹോട്ടലിലേക്ക് പോയത്. അതേസമയം, മൃതദേഹം സംബന്ധിച്ച് പ്രതികൾ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായാണ് അന്വേഷണം നടത്തുക. ഇതിനായി മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അട്ടപ്പടിയിലേക്ക് തിരിച്ചു.

article-image

xccxzcxzc

You might also like

Most Viewed