ലോക്സഭയിലേക്ക് മത്സരിക്കും: കെ മുരളീധരൻ

ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇന്നലെ ചേർന്ന യോഗത്തിൽ സിറ്റിങ്ങ് എം.പിമാർ മത്സരിക്കണമെന്നാണ് നിർദേശം. സിറ്റിങ്ങ് എം.പിമാർ മത്സരിച്ചില്ലങ്കിൽ പരാജയം ഭയന്നാണെന്ന സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലേക്ക് മത്സരിക്കാൻ ഇനി ഇല്ല എന്ന് അദ്ദേഹം അറിയിച്ചു. പുനസംഘടന 30 പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. വന്ദന ദാസിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ് നടത്തിയ പ്രസ്താവനയെ അദ്ദേഹം വിമർശിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് മാപ്പ് പറയണം. മന്ത്രി അപമാനിച്ചത് ആ കുടുംബത്തെയാണ്. വാക്കുകൾ ആരും വളച്ചൊടിച്ചിട്ടില്ല. മന്ത്രിയുടേത് നിരുത്തരവാദിത്വപരമായ പ്രതികരണമാണ്. മന്ത്രി എന്താണ് പറഞ്ഞതെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.
DFSDFSDS