കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചു

മനാമ:
ഇന്ത്യൻ കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ, ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. ഇസ ടൗൺ കാമ്പസിലെ ജഷൻമാൽ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് എം എൻ, പ്രേമലത എൻ എസ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ ദേവസി, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ, ഇഹ്ജാസ് അസ്ലം, സിബിഎസ്ഇ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, സ്റ്റാഫ്, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു.
വിദ്യാർത്ഥികളായ രുദ്ര രൂപേഷ് അയ്യർ, ആരാധ്യ കെ എന്നിവർ അവതാരകരായിരുന്നു.
a