വന്ദനയുടെ കൊലപാതകം: പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കോടതിയെ അറിയിക്കും

കൊട്ടാരക്കരയില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഹൈക്കോടതിയെ അറിയിക്കും. പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിക്കുക മാത്രമാണ് പോലീസ് ചെയ്തതത്. ആശുപത്രിയില്‍ എത്തിക്കുന്നത് വരെ പ്രകോപനം ഇല്ലായിരുന്നെന്നും പോലീസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അക്രമി മറ്റ് കേസുകളില്‍ പ്രതിയല്ല. പെട്ടെന്ന് ആക്രമണമുണ്ടായപ്പോള്‍ പോലീസുകാര്‍ക്കും കുത്തേറ്റു. അക്രമിയെ തടയുകയാണ് പോലീസുകാര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ ഹൈക്കോടതി പോലീസിന്‍റെ വിശദീകരണം തേടിയ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
KP[KOKOP[