ഭരണപക്ഷത്ത് ഉള്ളവര്‍ക്ക് മാത്രമാണ് നീതി എന്നതാണ് ഇവിടത്തെ സ്ഥിതി: കെ.കെ.രമ


നിയമസഭാ സപീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ കൈ ഒടിഞ്ഞതുമായി ബന്ധപ്പെട്ട് തനിക്കെതിരേ അപവാദപ്രചാരണം നടത്തിയ സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കെ.കെ.രമ എംഎല്‍എ. ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരേ നടന്നത്. സ്പീക്കര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും രമ പറഞ്ഞു. ഒരു എംഎല്‍എയുടെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കും. ഭരണപക്ഷത്തുള്ളവര്‍ക്ക് മാത്രമാണ് നീതി എന്നതാണ് ഇവിടത്തെ അവസ്ഥയെന്നുംഅവര്‍ വിമര്‍ശിച്ചു.

സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എംഎല്‍എ സച്ചിന്‍ദേവിനും എതിരേ രമ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. സിപിഎം മുഖപത്രമായ ദേശാഭിമാനിക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

article-image

ssss

You might also like

  • Lulu Exchange
  • Straight Forward

Most Viewed