വർഷങ്ങൾക്കുശേഷം സെക്രട്ടേറിയറ്റിലെ സമര ഗേറ്റ് വീണ്ടും തുറക്കുന്നു


വർഷങ്ങൾക്കുശേഷം സെക്രട്ടേറിയറ്റിലെ നോർത്ത് ഗേറ്റ് (സമരഗേറ്റ് ) വീണ്ടും തുറക്കുന്നു. ഏപ്രിൽ ഒന്നുമുതൽ സെക്രട്ടേറിയറ്റിലെ ജീവനക്കാർക്ക് ഓഫീസിന് അകത്തേക്കും പുറത്തേക്കും പോകുന്നതിന് അക്സസ് കൺട്രോൾ നിർബന്ധമാക്കും. ഇതിന്റെ ഭാഗമായാണ് നോർത്ത് ഗേറ്റ് വീണ്ടും തുറക്കുന്നത്.മൂന്നു വർഷം മുൻപാണ് നോർത്ത് ഗേറ്റ് അടച്ചത്. സർക്കാരിനെതിരെയുള്ള പ്രതിഷേധ സമരങ്ങൾ നടക്കുന്നത് സെക്രട്ടേറിയറ്റിന്റെ ഈ പ്രധാന ഗേറ്റിനു മുന്നിലാണ്. നവീകരണത്തിനെന്ന പേരിലാണ് ഗേറ്റ് അടച്ചതെങ്കിലും പിന്നീട് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ‍ സ്ഥിരമായി അടഞ്ഞുകിടക്കുകയായിരുന്നു. എന്നാൽ സർ‍ക്കാരിനെതിരായ പ്രതിപക്ഷ സമരങ്ങൾ‍ തുടർ‍ച്ചയായി ഉണ്ടായതോടുകൂടി ഗേറ്റ് തുറക്കുന്നത് പിന്നെയും വൈകിപ്പിച്ചു. 

അതിനു മുമ്പ് ജീവനക്കാരും മന്ത്രിമാരടക്കമുള്ളവരും സെക്രട്ടേറിയേറ്റിനകത്തേക്ക് പ്രവേശിക്കാൻ ഉപയോഗിച്ചിരുന്നത് ഈ ഗേറ്റാണ്. നിയമസഭാ സമരങ്ങളുടെ സമ്മേളനം നടക്കുമ്പോഴാണ് സമരങ്ങളുടെ എണ്ണം വർധിക്കുന്നത്. അനിശ്ചിതകാല സമരത്തിന് എത്തുന്നവർ വരെ ഇവരിലുണ്ട്. ഗേറ്റ് വീണ്ടും തുറക്കുന്നതോടെ സമരങ്ങളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാവുമോ എന്നാണ് അറിയാനുള്ളത്.

article-image

eyrt

You might also like

  • Lulu Exchange
  • Straight Forward

Most Viewed