ഇന്നസെന്റ് വിടവാങ്ങി

അന്വശര കഥാപത്രങ്ങളിലൂടെ ലോകമലയാളികളുടെ മനസിനകത്ത് സ്ഥാനം നേടിയ വിഖ്യാത നടൻ ഇന്നസെന്റ് (75) അന്തരിച്ചു. രണ്ടാഴ്ച്ചയിൽ അധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മുൻ പാർലിമെന്റംഗം കൂടിയായ ഇന്നസെന്റ് അറന്നൂറിലധികം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്.
മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യതാരമായി അറിയപ്പെടുന്ന ഇന്നസെന്റിന്റെ വിശേഷമായ ശരീര ഭാഷയും തൃശ്ശൂർ ശൈലിയിലുള്ള സംഭാഷണവും ജനപ്രിയമാണ്.
ആലീസാണ് ഭാര്യ. സോണറ്റ് ഏകമകനാണ്.
a