ഗവർ‍ണർ‍ക്ക് തിരിച്ചടി; കെടിയു സിന്‍ഡിക്കേറ്റ് തീരുമാനങ്ങൾ‍ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവ് റദ്ദാക്കി ഹൈക്കോടതി


കേരള സാങ്കേതിക സർ‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനങ്ങൾ‍ സസ്‌പെന്‍ഡ് ചെയ്ത ഗവർ‍ണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിന്‍ഡിക്കേറ്റ് അംഗം കൂടിയായ ഐ.ബി സതീഷ് എംഎൽ‍എ നൽ‍കിയ ഹർ‍ജിയിലാണ് സിംഗിൾ‍ ബെഞ്ച് ഉത്തരവ്. വൈസ് ചാന്‍സിലർ‍ സിസ തോമസിന് നിയന്ത്രണം ഏർ‍പ്പെടുത്തി സിന്‍ഡിക്കേറ്റ് കൊണ്ടുവന്ന ഭരണ സംവിധാന ഉത്തരവാണ് ചാന്‍സലർ‍ കൂടിയായ ഗവർ‍ണർ‍ മരവിപ്പിച്ചത്.

ഗവർ‍ണർ‍−സർ‍ക്കാർ‍ പോരിന്റെ ഭാഗമായാണ് സിന്‍ഡിക്കേറ് വൈസ്ചാന്‍സിലർ‍ സിസ തോമസിന് നിയന്ത്രണം ഏർ‍പ്പെടുത്തി ഭരണസംവിധാനം കൊണ്ടുവന്നത്. സിസ തോമസിനെ വിസിയായി നിയമിച്ച ഗവർ‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചതിന് പിന്നാലെയാണ് സിന്‍ഡിക്കേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനം ഏർ‍പ്പെടുത്തിയത്.

വിസിയെ നിയന്ത്രിക്കാന്‍ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയ വിസിയുടെ നടപടി പരിശോധിക്കാന്‍ മറ്റൊരു സമിതി, ഗവർ‍ണർ‍ക്ക് വിസി അയക്കുന്ന കത്തുകൾ‍ സിണ്ടിക്കേറ്റിന് റിപ്പോർ‍ട്ട് ചെയ്യണം എന്നീ തീരുമാനങ്ങളും ഗവർ‍ണർ‍ റദ്ദാക്കിയിരുന്നു.

article-image

rruruu

You might also like

Most Viewed