നിയമസഭയിലെ കയ്യാങ്കളിയിൽ ഭരണ−പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ്

നിയമസഭയിലെ കയ്യാങ്കളിയിൽ രണ്ട് ഭരണപക്ഷ എംഎൽഎമാക്കെതിരെ പൊലീസ് കേസെടുത്തു. സച്ചിൻ ദേവ്, എച്ച്. സലാം എന്നിവർക്കെതിരെയാണ് കേസ്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിന്റെ പരാതിയിലാണ് ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെ കേസ് എടുത്ത്. അതേസമയം അഞ്ച് പ്രതിപക്ഷ എംഎൽഎമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
എംഎൽഎമാരായ എച്ച് സലാം, സച്ചിന്‍ ദേവ്, അഡീഷണൽ ചീഫ് മാർഷൽ മൊയ്തീന്‍ ഹുസൈന്‍, കണ്ടാൽ തിരിച്ചറിയുന്ന വാച്ച് ആന്‍ഡ് വാർഡ് എന്നിവർക്കെതിരെയാണ് കേസ്. സ്പീക്കറുടെ ഓഫീസിന് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ കയ്യേറ്റം ചെയ്തുവെന്നാണ് പരാതി. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിന്റെ പരാതിയിലാണ് ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെ കേസ് എടുത്ത്.
വാച്ച് ആന്‍ഡ് വാർഡിന്റെ പരാതിയിലാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ കലാപശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി.
വമമപമു