ഡോക്ടർമാർക്കെതിരായ ആക്രമണം; കേരളത്തിൽ 17ന് മെഡിക്കൽ സമരം

ഡോക്ടർമാർക്കെതിരായ ആക്രമണം വർധിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കൽ അസോസിയേഷന്‍ (ഐഎംഎ) വെളളിയാഴ്ച സംസ്ഥാന വ്യാപകമായി മെഡിക്കൽ സമരം നടത്തും. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെ ചികിത്സയിൽ നിന്നും മാറി നിന്നാണ് സമരം. അത്യാഹിതം, ലേബർ റൂം എന്നീ സേവനങ്ങൾ ഒഴികെ എല്ലാം ബഹിഷ്‌ക്കരിക്കും. കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ ഡോക്ടറെ ക്രൂരമായി മർദിച്ച സംഭവം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ആറുപേരിൽ മൂന്നുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കൂടിയാണ് സമരമെന്ന് ഐഎംഎ ഭാരവാഹികൾ പറഞ്ഞു.
ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദേശം വന്നിട്ടും സംസ്ഥാനത്ത് പാലിക്കപ്പെടുന്നില്ലെന്ന് ഐഎംഎ ചൂണ്ടിക്കാട്ടുന്നു.
rtrt
rtrt