സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവിനായി കേരളം ഇന്ന് 1500 കോടി രൂപ കടമെടുക്കും


സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവിനായി സംസ്ഥാന സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ലേലം വഴി ഇന്ന് 1500 കോടി രൂപ കടമെടുക്കും. 21,000 കോടിരൂപ ഈ മാസത്തെ ചെലവിന് വേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ 4500 കോടിയാണ് ചെലവായത്. പദ്ധതിയടങ്കലിന് മാത്രം ഇനി 8400 കോടി വേണം. 

പദ്ധതികളുടെ ബില്ല് മാറൽ, വായ്പാ തിരിച്ചടവ് അടക്കമുള്ള ചെലവുകള്‍ക്ക് ഇനിയും കോടികള്‍ വേണ്ടിവരും. ധനപ്രതിസന്ധി ഗുരുതരമായ സാഹചര്യത്തില്‍ പത്തുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് നിയന്ത്രണമുണ്ട്.

article-image

dhhf

You might also like

Most Viewed