തിരുവനന്തപുരത്ത് വിമാനത്തിൽ നിന്നും 2.70 കിലോ സ്വർണ മിശ്രിതം കണ്ടെത്തി


തിരുവനന്തപുരത്ത് വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നും സ്വർണം കണ്ടെത്തി. ദുബായിൽ നിന്നുമെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നിന്നാണ് 2.70 കിലോ സ്വർണ മിശ്രിതം കണ്ടെത്തിയത്. കസ്റ്റംസ് ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. വിപണിയിൽ ഒരു കോടി വിലവരുന്ന സ്വർണമാണ് പിടികൂടിയത്.

വിമാനത്താവളത്തിലെ ഹാൻഡിലിംഗ്  ജീവനക്കാർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് സംശയം. കടത്തുകാരൻ ഉപേക്ഷിച്ച് സ്വർണം ഹാൻഡിലിംഗ് ജീവനക്കാർ വഴി പുറത്തേക്ക് കടത്തുകയായിരുന്നു പദ്ധതി.

article-image

ghfhg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed