യുവ കവി ബിജു കാഞ്ഞങ്ങാട് അന്തരിച്ചു


യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരിച്ചത്. കാസര്‍കോട് പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപകനാണ്. 2005ല്‍ സാഹിത്യ അക്കാദമിയുടെ ദേശീയ സമ്മേളനത്തില്‍ മലയാളത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂണ്‍, ഉച്ചമഴയില്‍, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, ഉള്ളനക്കങ്ങള്‍( കവിതകള്‍), വാക്കിന്റെ വഴിയും വെളിച്ചവും (പഠനം), കവിത മറ്റൊരു ഭാഷയാണ് (പഠനം) എന്നിവയാണ് കൃതികള്‍. കവിതകള്‍ ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നട എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനവും ചെയ്തിട്ടുണ്ട്. 

മഹാകവി പി സ്മാരക യുവകവി പ്രതിഭാ പുരസ്‌കാരം, മൂടാടി ദാമോദരന്‍ സ്മാരക കവിതാപുരസ്‌കാരം, പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

article-image

wrewres

You might also like

  • Lulu Exchange
  • Straight Forward

Most Viewed