കൊച്ചിയിലെ വിഷപ്പുക ശ്വസിച്ച് എഴുപതുകാരൻ മരിച്ചതായി ആരോപിച്ച് കുടുംബം


വാഴക്കാലയിൽ എഴുപതുകാരൻ മരിച്ചത് വിഷപ്പുക ശ്വസിച്ചെന്ന് കുടുംബം. വാഴക്കാല സ്വദേശി ലോറൻസ് ജോസഫാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. ലോറൻസിന്റെ വീട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ സന്ദർശിച്ചു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്ന ആളായിരുന്നു ലോറൻസ്. വിഷപ്പുക കാരണം ഫാൻ പോലും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നെന്ന് ലോറൻസിന്‍റെ ഭാര്യ പറഞ്ഞു.

വിഷപ്പുകയുടെ ആദ്യ രക്തസാക്ഷിയാണ് ലോറൻസ് എന്ന് കെ. സുധാകരൻ പറഞ്ഞു. സംഭവത്തെ ഗൗരവായി കാണണമെന്നും സർക്കാർ ഇപ്പോഴും നിഷേധാത്മക നിലപാട് തുടരുകയാണെന്നും കെ. സുധാകരൻ പറഞ്ഞു. എറണാകുളം നഗരത്തിൽ വിവിധ ഇടങ്ങളിലായി പ്രതിപക്ഷ പ്രതിഷേധം നടന്നുവരികയാണ്.

article-image

yft

You might also like

Most Viewed