പേരിന്റെ പേരിൽ‍ ആക്ഷേപിക്കുന്ന നിലപാടല്ല സിപിഐഎമ്മിന്; എംവി ജയരാജനെ തള്ളി സിപിഐഎം


ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർ‍ത്തകൻ നൗഫൽ‍ ബിന്‍ യൂസഫിനെ നൗഫൽ‍ ബിന്‍ ലൗദനെന്ന് വിളിച്ച് അധിക്ഷേപിച്ച സിപിഐഎം കണ്ണൂർ‍ ജില്ലാ സെക്രട്ടറി എംവി ജയരാജനെ തള്ളി സിപിഐഎ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആരുടെയെങ്കിലും പേരിന്റെ പേരിൽ‍ ആക്ഷേപിക്കുന്ന നിലപാട് സിപിഐഎമ്മിന് ഇല്ലെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. ജയരാജന്റെ പ്രസ്താവനയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഗോവിന്ദൻ പറഞ്ഞു. 

പേരിന്റെ പേരിൽ‍ ആരേയും ആക്ഷേപിക്കാൻ ഉദ്ദേശിക്കുന്നില്ല. പേരിന്റെ പേരിൽ‍ ആക്ഷേപിക്കുന്ന നിലപാടൊന്നും പാർ‍ട്ടിക്കില്ല.∍ എം വി ഗോവിന്ദന്‍ പറഞ്ഞു.∍ഒസാമ ബിന്‍ ലാദന്‍ എന്ന് കേട്ടിട്ടേ ഉള്ളൂ. നൗഫൽ‍ ബിന്‍ യൂസഫ് എന്ന് പറഞ്ഞ പേരിന്റെ സ്ഥാനത്ത് നൗഫൽ‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോ, ബിന്‍ എന്ന് പറയുന്നത് ഏത് പിതാവിന്റെ കുട്ടിയാണോ അത് തിരിച്ചറിയാനാണ്. യൂസഫിന്റെ മകനാണ് നൗഫൽ‍ എന്നത് തിരിച്ചറിയാനാണ് ബിന്‍ എന്ന് ചേർ‍ക്കുന്നത്. മിസ്റ്റർ‍ നൗഫൽ‍, താങ്കളുടെ പിതാവിന് പോലും ഉൾ‍ക്കൊള്ളനാകുമോ ഈ നടപടി. എന്നായിരുന്നു എം വി ജയരാജൻ പറഞ്ഞത്. 

കൊല്ലം റൂറൽ‍ ജില്ലയിൽ‍ പൊലീസ് വാഹനങ്ങൾ‍ക്ക് ഇന്ധനം നൽ‍കില്ലെന്ന് പമ്പുകൾ‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം തുടർ‍ന്നാൽ‍ പ്രതിപക്ഷ നേതാവിനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന ഇപി ജയരാജന്റെ പ്രസ്താവന നിലവിൽ‍ പാർ‍ട്ടി എടുത്ത തീരുമാനമല്ല. ഭാവിയിൽ‍ നമുക്ക് നോക്കാമെന്നും ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഡിഷണൽ‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുന്ന ലൈഫ് മിഷനുമായി മുന്നേമുക്കാൽ‍ ലക്ഷം പേർ‍ക്ക് വീട് നൽ‍കിയ ലൈഫ് പദ്ധതിയുമായി ബന്ധമില്ലെന്നും എംവി ഗോവിന്ദൻ വിശദീകരിച്ചു.

article-image

hfg

You might also like

Most Viewed