നിരോധിത കോഴിപ്പോര് നടത്തിയ ഏഴ് പേര്‍ പിടിയിൽ


നിരോധിത കോഴിപ്പോര് നടത്തിയ ഏഴ് പേര്‍ പിടിയില്‍. പാലക്കാട് ചിറ്റൂര്‍ അഞ്ചാംമൈല്‍ കുന്നുങ്കാട്ടുപതിയിലാണ് കോഴിപ്പോര് നടത്തിയത്. സംഭവത്തില്‍ എരുത്തേമ്പതി സ്വദേശികളായ കതിരേശന്‍(25), അരവിന്ദ് കുമാര്‍ (28), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരെ പാലക്കാട് ചിറ്റൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും പ്രതികളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. 

പിടിച്ചെടുത്ത കോഴികളെ തൊണ്ടി മുതലായി കോടതിയില്‍ ഹാജരാക്കാൻ സാങ്കേതിക തടസങ്ങളുണ്ട്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ ലേലം നടത്തി കോഴികളെ വിറ്റ് ലഭിക്കുന്ന പണം കോടതിയില്‍ കെട്ടിവെക്കുമെന്ന് പൊലീസ് അറിയിച്ചു.

article-image

ീബീ

You might also like

Most Viewed