ഐ.സി.എഫ് ഹാര്‍മണി കോണ്‍ക്ലേവ് സംഘടിപ്പിച്ചു


കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹോദര്യവും മതസൗഹാർദവും തിരിച്ചുപിടിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാകണമെന്ന ആഹ്വാനവുമായി ഐ.സി.എഫ് ഹാര്‍മണി കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ‘സ്നേഹ കേരളം: പ്രവാസത്തിന്റെ കരുതൽ’ എന്ന ശീർഷകത്തിൽ മാർച്ച്‌ 17 വരെ ഐ.സി.എഫ് നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി മനാമ കെ.സി.എ ഹാളില്‍ സംഘടിപ്പിച്ച ഹാര്‍മണി കോണ്‍ക്ലേവ് കേരള വനം വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രൻ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു.

ഐ.സി.എഫ് ഇന്റര്‍ നാഷനല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി ഒമാന്‍ പ്രമേയ പ്രഭാഷണം നടത്തി. ഐ.സി.എഫ് നാഷണൽ പ്രസിഡന്റ്‌ സൈനുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു. പി.വി. രാധാകൃഷ്ണ പിള്ള, സോമന്‍ ബേബി, പി. ഉണ്ണികൃഷ്ണന്‍, ഡോ. പി. വി. ചെറിയാന്‍, ഫാദര്‍ ഷാബു ലോറന്‍സ്, സുബൈര്‍ കണ്ണൂര്‍, രാജു കല്ലുംപുറം, ഫ്രാന്‍സിസ് കൈതാരത്ത്, കെ.ടി.സലീം, ബഷീര്‍ അമ്പലായി, പ്രദീപ് പത്തേരി, അബ്രഹാം ജോണ്‍, നിത്യന്‍ തോമസ്, ചെമ്പന്‍ ജലാല്‍, മൊയ്തീന്‍ കുട്ടി പുളിക്കല്‍, നിസാര്‍ കൊല്ലം, ഫസലൂല്‍ ഹഖ് തുടങ്ങിയവര്‍ സംസാരിച്ചു.

article-image

ഐ.സി.എഫ് നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററിയും പരിപാടിയിൽ പ്രദര്‍ശിപ്പിച്ചു. ഐ.സി.എഫ് ജനറല്‍ സെക്രട്ടറി എം.സി. അബ്ദുല്‍ കരീം സ്വാഗതവും ഷമീര്‍ പന്നൂര്‍ നന്ദിയും പറഞ്ഞു. കാമ്പയിനിന്റെ ഭാഗമായി മാർച്ച് ആദ്യവാരം ‘സ്‌നേഹത്തണലില്‍ നാട്ടോര്‍മകളില്‍’ എന്ന പേരില്‍ ബഹ്‌റൈനിലെ എട്ടു സെന്‍ട്രലുകളില്‍ കേരളത്തിലെ വിവിധ എം.എല്‍.എ മാരെ പങ്കെടുപ്പിച്ച് ജനകീയ സദസ്സുകളും, പ്രാദേശികതലത്തിൽ ഐ.സി.എഫിന്റെ 42 യൂനിറ്റുകളിൽ ‘ചായച്ചര്‍ച്ചകളും’ നടക്കും.

article-image

ghfhfghfghfg

article-image

dfgdfg

article-image

fdgdfg

article-image

dfghdfg

article-image

fghfghfgh

article-image

fgdfgdfg

You might also like

Most Viewed