അഹ് ലൻ റമദാൻ പരിപാടികൾക്ക് തുടക്കം കുറിച്ചു

മനാമ: 'ആഗതമായ പുണ്യ മാസത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ഓരോ വിശ്വാസിയും തങ്ങളുടെ കർമ്മങ്ങളിൽ സൂക്ഷ്മത പാലിക്കണമെന്ന് പ്രബോധകൻ സമീർ ഫാറൂഖി ഓർമ്മിപ്പിച്ചു. 'അഹ്‍ലൻ റമദാൻ' പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് "വ്രതം; വിശുദ്ധിക്ക്, വിമോചനത്തിന്" എന്ന ശീർഷകത്തിൽ അൽ ഹിദായ സെന്റർ മലയാള വിഭാഗം മുഹറഖ് അലി കാനൂ മസ്ജിദിൽ സംഘടിപ്പിച്ച വിജ്ഞാന സദസ്സിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
'കർമ്മങ്ങളിൽ നാം പാലിക്കുന്ന സൂക്ഷ്മതയാണ് പ്രപഞ്ച നാഥനിലേക്ക് ഓരോ വിശ്വാസിയെയും കൂടുതൽ അടുപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഹറഖ് യുണിറ്റ് ഭാരവാഹി സൈദലവി സ്വാഗതം ആശംസിച്ചു. യുണിറ്റ് പ്രസിഡണ്ട് ഹംസ റോയൽ നന്ദി പറഞ്ഞു. അഹ്‌ലൻ റമദാനിന്റെ അടുത്ത പരിപാടി വരുന്ന വെള്ളിയാഴ്ച്ച ഫറൂഖ് മസ്ജിദിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
fgdfgdfgd