ജാമ്യവ്യവസ്ഥ ലംഘിച്ച് എല്‍ദോസ് പ്ലീനറി സമ്മേളനത്തില്‍; രാഹുലിന് കത്തയച്ച് പരാതിക്കാരി

പീഡനക്കേസ് പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പരാതി. പ്രതിയായ എംഎല്‍എ സംസ്ഥാനം വിടരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് യുവതിയുടെ പരാതി. റായ്പൂരിലെ പ്ലീനറി സമ്മേളനത്തില്‍ എല്‍ദോസ് പങ്കെടുത്തത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും പരാതിക്കാരി വ്യക്തമാക്കി.
ജാമ്യവ്യവസ്ഥ ലംഘനത്തിന് കോണ്‍ഗ്രസും കൂട്ടുനിന്നെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കും യുവതി കത്തയച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടയാളാണ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തതെന്നും യുവതി കത്തില്‍ പറയുന്നു. പീഡനക്കേസിന് പിന്നാലെ കഴിഞ്ഞ ഒക്ടോബര്‍ 22നാണ് എല്‍ദോസിനെ കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ആറുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. പീഡന പരാതിയില്‍ എംഎല്‍എ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തിയിരുന്നു. തുടര്‍ന്നായിരുന്നു നടപടി.
ery