അറ്റകുറ്റപ്പണി; 4 ട്രെയിനുകള്‍ പൂര്‍ണമായും 3 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി


പുതുക്കാടിനും തൃശൂരിനും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജനശതാബ്ദി അടക്കം നാലു ട്രെയിനുകള്‍ പൂര്‍ണമായും മൂന്നു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയെന്ന് റെയില്‍വെ അറിയിച്ചു.

ഉച്ചയ്ക്ക് 2.50നുള്ള തിരുവനന്തപുരം−കണ്ണൂര്‍ ജനശതാബ്ദി, വൈകീട്ട് 5.35ന്റെ എറണാകുളം− ഷൊര്‍ണൂര്‍ മെമു, രാത്രി 7.40ന്റെ എറണാകുളം−ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. നാളെ രാവിലെ 4.50നുള്ള കണ്ണൂര്‍− തിരുവനന്തപുരം ജനശതാബ്ദിയും പൂര്‍ണമായും റദ്ദാക്കി.

ആലപ്പുഴയില്‍ നിന്ന് രാവിലെ ആറിന് ദന്‍ബാദിലേക്ക് പോകുന്ന ആലപ്പുഴ−ദന്‍ബാദ് എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകുമെന്നും റെയില്‍വെ അറിയിച്ചു. 10.10ന്റെ കന്യാകുമാരി ബംഗളൂരു എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി മാത്രമേ കന്യാകുമാരിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കൂ. ഇന്ന് ഉച്ച 2.50നുള്ള കണ്ണൂര്‍−എറണാകുളം എക്‌സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. മൂന്നു മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയില്‍ തൃശൂരില്‍ നിന്ന് രാത്രി 8.43ന് പുറപ്പെടും.

ട്രെയിന്‍ ഗതാഗത്തിനുണ്ടാകുന്ന തടസ്സം പരിഗണിച്ച് കൂടുതല്‍ സര്‍വ്വീസുകള്‍ ഒരുക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തേക്കായിരിക്കും പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തുക.യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് അധിക സര്‍വീസുകള്‍ നടത്താന്‍ തയ്യാറാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്.

article-image

w4t6e4w

You might also like

  • Straight Forward

Most Viewed