കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടര്‍ക്ക് വീഴ്ചയെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്


കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി ആരോഗ്യ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വിദഗ്ധ സംഘം വീഴ്ച അന്വേഷിക്കണമെന്നും അഡീഷണല്‍ ഡിഎംഒ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സജ്‌നയുടെയും കുടുംബത്തിന്റെയും പരാതി ശരിവയ്ക്കുന്നതാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഇടത് കാലിന് നിശ്ചയിച്ച ശസ്ത്രക്രിയ വലത് കാലില്‍ ചെയ്തതായി ആരോഗ്യ വകുപ്പ് കണ്ടെത്തി.

അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അസ്തി രോഗ വിദഗ്ധനും ശസ്ത്രക്രിയ വിദഗ്ധനും ഉള്‍പ്പെടുന്ന രണ്ടംഗ സമിതിയെ നിയോഗിക്കാനും നിര്‍ദേശമുണ്ട്. വീഴ്ച സംഭവിച്ചില്ലെന്ന നിലപാടില്‍ ആശുപത്രി അധികൃതര്‍ ഉറച്ച് നിന്നതോടെ വീഴ്ച സമ്മതിക്കുന്ന ഡോക്ടറുടെ വീഡിയോ സജ്‌നയുടെ കുടുംബം പുറത്ത് വിട്ടു. ആശുപത്രി മാനേജുമെന്റുമായി സംസാരിക്കുന്നതിനിടയിലാണ് ഡോക്ടര്‍ വീഴ്ച സമ്മതിച്ചത്.

ഇതിനിടയില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ബഹിര്‍ഷാന്‍ വീഴ്ച സമ്മതിക്കുന്ന വീഡിയോ സജ്‌നയുടെ ബന്ധുക്കള്‍ പുറത്ത് വിട്ടു. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച ബോധ്യപ്പെട്ടതിനാല്‍ നടക്കാവ് പൊലീസ് ഇന്നലെ ഡോക്ടര്‍ക്കെതിരെ കേസെടുത്തിരുന്നു. അശ്രദ്ധമായി ചികിത്സിച്ചതിനാണ് കേസ്.

article-image

346757

You might also like

Most Viewed