ട്രാൻസ്ജെന്റർ എന്നത് വ്യാജ മാനസിക അവസ്ഥ, പുരുഷനും സ്ത്രീയും അല്ലാതെ മറ്റൊരു വിഭാഗം ഇല്ല: പിഎംഎ സലാം

ട്രാൻസ് ജെൻഡേഴ്സിനെതിരെ വിവാദ പരാമർശവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ട്രാൻസ്ജെന്റർ എന്നത് വ്യാജ മാനസിക അവസ്ഥയാണ്. പുരുഷനും സ്ത്രീയും അല്ലാതെ മറ്റൊരു വിഭാഗം ഉണ്ടെന്ന് ഇസ്ലാം മതം അംഗീകരിക്കുന്നില്ല. സ്ത്രീയും പുരുഷനും തമ്മിലല്ലാത്ത വിവാഹത്തെയും ഇസ്ലാം അംഗീകരിക്കുന്നില്ലെന്നും പിഎംഎ സലാം പറഞ്ഞു. കോഴിക്കോട് മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കവെയാണ് വിവാദ പരാമർശം നടത്തിയത്.
'പുരുഷനാണെന്ന് പറഞ്ഞ് സ്ത്രീയുടേതായ ശരീര ഭാഗം മുറിച്ചു. ഈ ആളാണ് അവസാനം പ്രസവിച്ചത്. ശരീര ഭാഗം മുറിച്ച് കളഞ്ഞ് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിന്റെ ഉള്ളിലുള്ള അവയവങ്ങളൊക്കെ അങ്ങനെ തന്നെ ഉണ്ടാകും. മാധ്യമങ്ങൾ ട്രാൻസ്ജെന്റർ പ്രസവം ആഘോഷിക്കുകയാണ് ചെയ്തത്. ഇതാണ് പുരോഗമനം എന്നാണ് പറയുന്നത്. എതിർത്താൽ പിന്തിരിപ്പൻ ആകും',പിഎംഎ സലാം പറഞ്ഞു.
വിഷയത്തിൽ എസ്എഫ്ഐയെയും പിഎംഎ സലാം കുറ്റപ്പെടുത്തി. സ്വതന്ത്ര ലൈംഗികത പ്രോത്സാഹിപ്പിച്ച് ക്യാമ്പസുകളിൽ ആളെ കൂട്ടാനാണ് എസ്എഫ്ഐയുടെ ശ്രമം. സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലും എസ്എഫ്ഐ - ഡിവൈഎഫ്ഐക്കാരാണ് കൂടുതൽ പ്രതികളാകുന്നത്,' പിഎംഎ സലാം ആരോപിച്ചു.
DFGDGDGF