രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളിലൊന്ന് കൊച്ചി


രാജ്യത്തെ അതീവ സുരക്ഷാ മേഖലകളുടെ പട്ടികയില്‍ കൊച്ചിയും. കൊച്ചി കുണ്ടന്നൂര്‍ മുതല്‍ എംജി റോഡ് വരെയാണ് അതീവ സുരക്ഷാ മേഖലയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തിയത്. രാജ്യത്താകെ പത്ത് അതീവ സുരക്ഷാ മേഖലകളാണ് കേന്ദ്രത്തിന്റെ പട്ടികയിലുള്ളത്.

കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍, നേവല്‍ ജട്ടി, കേന്ദ്രീയ വിദ്യാലയം, കൊങ്കണ്‍ സ്‌റ്റോറേജ് ഓയില്‍ ടാങ്ക്, നേവല്‍ എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങള്‍ കൊച്ചിയിലെ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടും. കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലുമാണ് സുരക്ഷാ മേഖലകള്‍ ഉള്ളത്. ഈ മേഖലകളില്‍ ഔദ്യോഗിക സുരക്ഷാ നിയമം ബാധകമാണ്.

article-image

GFFFGFG

You might also like

Most Viewed