കാലാവധി അവസാനിച്ചിട്ടും പദവി ഒഴിയുന്നില്ല; ചിന്താ ജേറോമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി


സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ചിന്താ ജേറോമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവർണർക്ക് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണുവാണ് ചിന്തക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയത്. കാലാവധി കഴിഞ്ഞിട്ടും ചിന്ത ജെറോം പദവി വിട്ടൊഴിയുന്നില്ല എന്നാണ് പരാതി.

'യുവജന കമ്മീഷൻ ആക്ട് ലംഘനമാണ് നടക്കുന്നത്. മിനിമം മൂന്ന് വർഷമാണ് നിയമന കാലാവധി, ആറ് വർഷമായിട്ടും പദവിയിൽ തുടരുന്നു. ആക്ട് അനുസരിച്ച് ഒരാൾക്ക് പരമാവധി രണ്ട് ടേം മാത്രമാണ് തുടരാൻ അനുമതിയുളളത്. ഗ്രേസ്‌ പിരിയഡില്‍ കൂടി ശമ്പളം വാങ്ങിയെടുക്കാനാണ് ചിന്ത പദവിയില്‍ തുടരുന്നതെന്നും പരാതിയിൽ പറയുന്നു.

റിസോർട്ടുമായി ബന്ധപ്പെട്ട് ചിന്തക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നിലും സംസ്ഥാന സെക്രട്ടറി വിഷ്ണു തന്നെയാണ്. അതേസമയം ചിന്താ ജെറോമിനെതിരെ പരാതി നൽകിയതിന്റെ പേരിൽ തനിക്കെതിരെ വധഭീഷണിയുണ്ടായതായി വിഷ്ണു പൊലീസിൽ പരാതി നൽകിയിരുന്നു. റിസോർട്ട് ഉടമ വാട്സ് ആപ്പിലൂടെ വിഷ്ണുവിന് ഭീഷണി സന്ദേശം അയച്ചതായാണ് പരാതി. സംഭവത്തിൽ വിഷ്ണു ഡിജിപിക്ക് പരാതി നൽകിയിരുന്നു.

article-image

FDGDFGDFG

You might also like

Most Viewed