കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം


പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. കക്കാട് സ്വദേശി ഹനീഫയാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസ് ഹനീഫയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. പേരാമ്പ്ര കക്കാടുപള്ളിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കുറ്റ ്യാടി ഭാഗത്തേക്ക് പോകുന്ന ബസ് ആണ് അപകടത്തിന് കാരണമായത്. സംഭവസ്ഥലത്ത് വച്ച് തന്നെ ഹനീഫ മരിച്ചു. ഹനീഫയുടെ മുന്നില്‍ പോയ കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ കൂട്ടിയിടി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

എതിര്‍ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസ് കണ്ട് കാര്‍ പെട്ടെന്ന് വേഗത കുറച്ച് നിര്‍ത്തിയിരുന്നു. ഈ കാറില്‍ ഇടിക്കുന്നത് ഒഴിവാക്കുന്നതിനിടെയാണ് ഹനീഫയുടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത്. നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് വീണ ഹനീഫയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഹനീഫയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

article-image

ീ6ൂഹ8ൂ8ഹ

You might also like

Most Viewed