കേരളത്തിലെ സ്കൂളുകളിൽ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍ 30 വരെ


ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍ 30 വരെ നടത്തും. മധ്യവേനലവധിക്കായി 31ന് സകൂളടയ്ക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണനിലവാര മേല്‍നോട്ട സമിതി (ക്യുഐപി) യോഗത്തിലാണ് തീരുമാനം.

രാവിലെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുന്നതിനാല്‍ ഒന്ന് മുതല്‍ ഒമ്പതുവരെയുള്ളവരുടെ വാര്‍ഷിക പരീക്ഷ ഉച്ചയ്ക്ക് രണ്ട് മുതലായിരിക്കും നടക്കുക. വെള്ളിയാഴ്ചകളില്‍ രണ്ടേകാല്‍ മുതലായിരിക്കും പരീക്ഷ. എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഏപ്രിലില്‍ നടത്താനാണ് ധാരണ. വിശദ ടൈംടേബിള്‍ ഏതാനും ദിവസത്തിനകം പ്രസിദ്ധീകരിക്കും.

article-image

ുനരനര

You might also like

  • Straight Forward

Most Viewed