ലൈഫ് മിഷന്‍ കള്ളപ്പണക്കേസ്; എം. ശിവശങ്കറിനെതിരെ നിര്‍ണായക മൊഴി നല്‍കി വേണുഗോപാല്‍


ലൈഫ് മിഷന്‍ കള്ളപ്പണക്കേസില്‍ എം. ശിവശങ്കറിനെതിരെ സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമായ വേണുഗോപാല്‍ നിര്‍ണായക മൊഴി നല്‍കി. ലോക്കര്‍ തുറന്നത് ശിവശങ്കറിന്‍റെ നിര്‍ദേശപ്രകാരമാണെന്നാണ് മൊഴി. മൂന്നു തവണ ലോക്കര്‍ തുറന്നു. ഓരോ തവണ സ്വപ്ന ലോക്കര്‍ തുറന്നപ്പോഴും ശിവശങ്കറിനെ അറിയിച്ചിരുന്നു. ശിവശങ്കറിന്‍റെ പൂര്‍ണ അറിവോടെയാണ് എല്ലാം ചെയ്തത്. അതേസമയം ലോക്കറില്‍ എന്താണ് ഉണ്ടായിരുന്നതെന്ന് അറിയില്ലെന്നും ഇയാള്‍ മൊഴി നല്‍കി. 

വ്യാഴാഴ്ച ശിവശങ്കറിനെയും വേണുഗോപാലിനെയും ഇഡി ഒന്നിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് ശിവശങ്കറിനെതിരെ ഇയാള്‍ മൊഴി നല്‍കിയത്. ശിവശങ്കറിന്‍റെ നിര്‍ദേശപ്രകാരമാണ് വേണുഗോപാല്‍ സ്വപ്‌നയ്ക്കായി ലോക്കര്‍ തുടങ്ങിയതെന്ന് സ്വപ്‌ന മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിക്കുന്നത്.

ലൈഫ് മിഷന്‍ കരാര്‍ ടെന്‍ഡര്‍ കൂടാതെ യുണീടാക് കമ്പനിക്ക് നല്‍കിയതില്‍ മുഖ്യ ആസൂത്രകന്‍ ശിവശങ്കറാണെന്നാണ് സ്വപ്‌നയുടെ മൊഴി. ഇതിന് പ്രതിഫലമായി ഒരു കോടി രൂപ ശിവശങ്കറിന് കൈക്കൂലി ലഭിച്ചെന്നും സ്വപ്‌ന മൊഴി നല്‍കിയിരുന്നു. ആരോപണം ശിവശങ്കര്‍ നിഷേധിച്ചെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഇഡി നീക്കം. കേസില്‍ ഇഡിയുടെ കസ്റ്റഡിയിലുള്ള ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും. അഞ്ചുദിവസത്തേയ്ക്കാണ് എറണാകുളം സിബിഐ കോടതി ശിവശങ്കറിനെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

article-image

setetd

You might also like

Most Viewed