യൂട്യൂബിന്റെ മേധാവിയായി ഇന്ത്യൻ - അമേരിക്കൻ വംശജൻ നീൽ മോഹൻ


ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിന്റെ മേധാവിയായി ഇന്ത്യൻ - അമേരിക്കൻ വംശജനായ നീൽ മോഹൻ. സൂസൻ വോജിക്കി സിഇഒ സ്ഥാനമൊഴിഞ്ഞതോടെയാണ് നീൽ മോഹൻ സ്ഥാനമേറ്റെടുത്തത്. യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു നീൽ മോഹൻ.

2008 ൽ ആണ് നീൽ മോഹൻ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി യൂട്യൂബിൽ ചുമതലയേറ്റത്. മോഹൻ മൈക്രോസോഫ്റ്റ്, സ്റ്റിച്ച് ഫിക്സ് എന്നീ കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. 25 വർഷത്തിന് ശേഷമാണ് സൂസൻ വോജിക്കി പടിയിറങ്ങുന്നത്. 2014 ൽ ആണ് സൂസൻ വോജിക്കി യൂട്യൂബിന്റെ സിഇഒയായി സ്ഥാനമേൽക്കുന്നത്. പരസ്യത്തിന്റെയും മാർക്കറ്റിങിന്റെയും ചുമതല വഹിച്ചിരുന്ന ഗൂഗിൾ വൈസ് പ്രസിഡന്റായിരുന്നു സൂസന്‍ വോജിക്കി.

article-image

bnmhmbnm

You might also like

Most Viewed