സ്വകാര്യ ബസുകളിൽ ക്ലീനർമാരായി സ്‌കൂൾ വിദ്യാർത്ഥികൾ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

കാസർഗോഡ് നഗരത്തിലെ സ്വകാര്യ ബസുകളിൽ ക്ലീനർമാരായി സ്‌കൂൾ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നത് തടയാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. നഗരത്തിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് എൻഫോഴ്സ്‌മെൻറ് ആർ.ടി.ഒ കെ.ടി ദേവദാസ് 24 നോട് പറഞ്ഞു. ദൃശ്യങ്ങൾ സഹിതം ട്വൻറി ഫോർ നൽകിയ വാർത്തയെ തുടർന്നാണ് നടപടി.
സ്‌കൂൾ വിദ്യാർത്ഥികളെ ബസുകളിൽ ക്ലീനർമാരാക്കുന്ന പ്രവണത തടയാൻ നഗരത്തിൽ പ്രത്യേക പരിശോധന ആരംഭിക്കാനാണ് മോട്ടോർ വാഹന വകുപ്പിൻറെ തീരുമാനം. നഗരത്തിലെ സ്‌കൂൾ പരിസരങ്ങളിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കും. പരസ്യമായി നടന്നിരുന്ന നിയമലംഘനം സംബന്ധിച്ച വാർത്ത ദൃശ്യങ്ങൾ സഹിതം ട്വൻറി ഫോർ സംപ്രേഷണം ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിൻറെ അതിവേഗ ഇടപെടൽ ഉണ്ടായത്.
കൊവിഡിന് ശേഷം നഗരത്തിലെ മിക്ക ബസുകളിലും ക്ലീനർമാർ ഉണ്ടാകാറില്ല. ഇതിന് പകരക്കാരായാണ് രാവിലെയും വൈകിട്ടും സ്‌കൂൾ വിദ്യാർത്ഥികളെ ഉപയോഗിച്ചിരുന്നത്. നിയമ ലംഘനം കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നാണ് മോട്ടോർ വാഹന വകുപ്പിൻറെ മുന്നറിയിപ്പ്.
a