ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞയാൾ സമീപത്തെ പുരയിടത്തിലെ കിണറ്റിൽ വീണു; ഫയർഫോഴ്സെത്തി രക്ഷിച്ചു


കോതമംഗലത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞയാളെ സമീപത്തെ പുരയിടത്തിലെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി. കിണറിൽ വീണ തലക്കോട് സ്വദേശിയായ ശശിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷപെടുത്തിയത്. ഇയാളെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ച ശേഷം ഊന്നുകൽ പൊലീസിന് കൈമാറി.

കിണറ്റിൽ വീണതിനെ തുടർന്ന് ചെറിയ പരുക്കുകൾ പറ്റിയ ശശിയെ പൊലീസ് വൈദ്യ പരിശോധനക്ക് വിധേയമാക്കി. കുടുംബ വഴക്കിനെ തുടർന്ന് ഇയാൾ ഇന്നലെയാണ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതിക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാളെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.

 

article-image

a

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed