പഞ്ഞി മിഠായിയിൽ ക്യാൻസറിന് കാരണമായ റോഡമിൻ സാന്നിദ്ധ്യം!


നിരോധിത നിറങ്ങൾ ചേർത്ത് പഞ്ഞി മിഠായി (ബോംബെ മിഠായി) ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. സംഭവത്തിൽ കെട്ടിടം ഉടമയ്ക്കും 25 ഇതര സംസ്ഥാന തൊഴിലാളികൾക്കും എതിരെ കേസെടുത്തു. കരുനാഗപ്പള്ളിയിലാണ് ഇത്തരത്തിൽ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവർത്തിച്ചിരുന്നത്.

വസ്ത്ര നിർമ്മാണത്തിനുപയോഗിക്കുന്ന  ക്യാൻസറിന കാരണമാകുന്ന് റോഡമിൻ പോലുള്ള നിറങ്ങൾ ചേർത്താണ് ഇവർ മിഠായി നിർമ്മിച്ചിരുന്നത്.  മിഠായി നിർമ്മിക്കുന്ന പരിസരം തീർത്തും വൃത്തിഹീനമായിരുന്നു. വിൽപ്പനയ്ക്കായി തയ്യാറാക്കിയിരുന്ന കവർ മിഠായികളും ഇവിടെ നിന്ന്  പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

article-image

്പു്ി

You might also like

Most Viewed