അറസ്റ്റ് തടയണമെന്ന സൈബി ജോസ് കിടങ്ങൂരിന്റെ ആവശ്യം തള്ളി ഹൈക്കോടതി

ജഡ്ജിമാർക്ക് കൈക്കൂലി നൽകാൻ കക്ഷികളിൽ നിന്നും പണം വാങ്ങിയെന്ന കേസിൽ, അഭിഭാഷക അസോസിയേഷന്‍ നേതാവ് സൈബി ജോസ് കിടങ്ങൂരിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. എഫ് ഐ ആർ റദ്ദാക്കണമെന്ന സൈബിയുടെ ആവശ്യത്തിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
അറസ്റ്റ് തടയണമെന്ന സൈബിയുടെ ആവശ്യം ജസ്റ്റിസ് കൗസർ എടപ്പഗത്ത് തള്ളി. സർക്കാരിനോട് നിലപാട് തേടിയ കോടതി ഹർജി ഫയലിൽ സ്വീകരിക്കുമോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും വ്യക്തമാക്കി.
ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കോഴ വാങ്ങിയ കേസിൽ അഡ്വ. സൈബി ജോസ് കിടങ്ങൂർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ കേസ് രജിസ്റ്റർചെയ്തത് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള മൊഴികളെ ആശ്രയിച്ചാണെന്നും പണം വാങ്ങിയതായി തെളിവുകളില്ലെന്നുമാണ് ഹർജിയിലെ വാദം. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
aweawas