മെഡിക്കൽ കോളേജിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം: റിപ്പോർട്ട്‌ തേടി ആരോഗ്യമന്ത്രി


തൃശ്ശൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർ‍ജ് റിപ്പോർട്ട് തേടി. മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. 

അതേസമയം, കേസിലെ പ്രതി ദയാലാലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെ താത്കാലിക ജീവനക്കാരൻ ദയലാലിനെ വിശദമായി ചോദ്യം ചെയ്ത ശേഷം ഉച്ചക്ക് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കയ്പമംഗലം സ്വദേശിനിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ കൊടുങ്ങല്ലൂർ‍ താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർ‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ‍ കോളേജിലേക്ക് റഫർ‍ ചെയ്തു.

ആശുപത്രിയിൽ‍ നിന്നും മെഡിക്കൽ‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോൾ‍ ദയാലാൽ‍ യുവതിയുടെ ബന്ധുവെന്ന വ്യാജേന ആംബുലൻസിൽ‍ കയറി. ആംബുലൻസിൽ‍ വെച്ചും, പിന്നീട് ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചശേഷവും പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു. പെൺകുട്ടിക്ക് ബോധം വീണ്ടെടുത്തപ്പോൾ‍, പീഡിപ്പിക്കാൻ ശ്രമിച്ച വിവരം നഴ്‌സിനെ അറിയിക്കുകയായിരുന്നു.

article-image

dfhfdh

You might also like

  • Lulu Exchange
  • Straight Forward

Most Viewed