റിപ്പബ്ലിക് ദിനത്തിൽ ലൈഫ് മിഷനെ പ്രകീർത്തിച്ച് ഗവർണർ

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് മലയാളത്തിൽ റിപ്പബ്ലിക് ആശംസകൾ നേർന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. റെയിൽ റോഡ് വികസനത്തിലൂടെയും വന്ദേ ഭാരത് ട്രെയിനിലൂടെയും സംസ്ഥാനം കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. എല്ലാവർക്കും പാർപ്പിടം എന്ന രാജ്യത്തിന്റെ സ്വപ്നത്തിനു സർക്കാരിന്റെ പദ്ധതിയായ ലൈഫ് മിഷൻ കരുത്തു പകർന്നുവെന്നും ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.
സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശിഷ്ടാതിഥിയായി. കരസേനാ മേജർ ആനന്ദ് സി.എസ് നേതൃത്വം നൽകിയ പരേഡിൽ വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം ഗവർണർ സ്വീകരിച്ചു. പരേഡിൽ 10 സായുധ വിഭാഗങ്ങൾ,11 സായുധേതര വിഭാഗങ്ങളും അശ്വരൂഢ സേനയും അണി നിരന്നു.
കർണാടക വനിതാ പൊലീസിന്റെ പ്ലാറ്റൂണും പരേഡിന്റെ ഭാഗമായി. പത്തനംതിട്ടയിൽ മന്ത്രി വീണ ജോർജ്ജും, ഇടുക്കിയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും വയനാട്ടിൽ മന്ത്രി ആർ.ബിന്ദുവും പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. ഭരണഘടനയെ അട്ടിമറിക്കാന്‍ ചില ശ്രമങ്ങൾ നടക്കുന്നുവെന്നും ഈ സാഹചര്യത്തിൽ ഭരണഘടനയക്ക് കാവലാളായി മാറണമെന്നും മന്ത്രി സജി ചെറിയാൻ ആലപ്പുഴയിലെ ചടങ്ങിൽ പറഞ്ഞു.
എറണാകുളത്ത് മന്ത്രി പി രാജീവും പാലക്കാട് എം.ബി രാജേഷും കാസർഗോഡ് അഹമ്മദ് ദേവർകോവിലും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി.
ീബിൂഹബിൂ