എയർ ഇന്ത്യ വിമാനത്തിൽ മദ്യം വിളമ്പുന്നതിന് നിയന്ത്രണം

എയർ ഇന്ത്യ വിമാനത്തിൽ മദ്യം വിളമ്പുന്നതിന് നിയന്ത്രണം. മദ്യം കഴിച്ച യാത്രക്കാർ മോശമായി പെരുമാറുന്ന സംഭവങ്ങൾ ഏറി വരുന്നതിനാലാണ് എയർ ഇന്ത്യയുടെ ഈ നീക്കം.
യാത്രക്കാരുടെ കൈവശമുള്ള മദ്യം വിമാനത്തിൽ ഉപയോഗിക്കാൻ കഴിയില്ലെന്നും വിമാനത്തിൽ കൂടുതൽ മദ്യം ആവശ്യപ്പെട്ടാൽ തന്ത്രപൂർവ്വം നിഷേധിക്കണമെന്നും എയർ ഇന്ത്യയുടെ പുതിയ നയത്തിൽ പറയുന്നു.
എയർ ഇന്ത്യയുടെ രണ്ട് അന്താരാഷ്ട്ര സർവീസിൽ യാത്രക്കാർ മദ്യം കഴിച്ചു മോശമായി പെരുമാറിയത്, എയർലൈൻ രാജ്യത്തെ യാത്ര വ്യോമ മേഖലാ നിയന്ത്രകരായ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍ (ഡി ജി സി എ), നെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനു എയർ ഇന്ത്യക്ക് കഴിഞ്ഞ ദിവസം ഡിജിസി എ പിഴ ശിക്ഷ നൽകിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.
dyuy